അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി നടി അന്‍സിബ ; നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് മറുപടി
ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയം തീര്‍ത്തും വ്യക്തിപരമാണ്.
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി നടി അന്‍സിബ. കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് അന്‍സിബയുടെ മറുപടി. താന്‍ നടത്തിയ നിയമലംഘനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം. ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയം തീര്‍ത്തും വ്യക്തിപരമാണ്. അക്കാര്യത്തില്‍ അമ്മ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അമ്മയില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയ്യാറായിരുന്നില്ല. ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തനിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. താന്‍ സ്വീകരിക്കുന്ന നിയമപരമായ നടപടികള്‍ തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും അന്‍സിബയുടെ മറുപടി.
മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നത്. ഉടന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. 17 ആം തിയതിക്ക് മുന്‍പ് മറുപടി നല്‍കണമെന്നും ആവശ്യം.
.jpg)

