നടന്‍ യദുകൃഷ്ണന്റെ പിതാവ് അന്തരിച്ചു; അച്ഛനെക്കുറിച്ചുള്ള ഹൃദയം തൊട്ടുള്ള താരത്തിന്റെ കുറിപ്പ് വൈറൽ
നടന്‍ യദുകൃഷ്ണന്റെ പിതാവ് അന്തരിച്ചു. അച്ഛനെക്കുറിച്ചുള്ള യദുകൃഷ്ണന്റെ കുറിപ്പ് ആരുടേയും മനസ് തൊടുന്നതാണ്. അമ്മയുടെ വിയോഗത്തിന് പിന്നാലെ അച്ഛനേയും നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് താരം കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളായി അച്ഛന്‍ കിടപ്പിലായിരുന്നുവെന്നും യദുകൃഷ്ണ പറയുന്നു.
താരത്തിന്റെ കുറിപ്പ്
അമ്മയോടൊപ്പം അച്ഛനും ചേര്‍ന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കിടപ്പായിരുന്നുവെങ്കിലും അങ്ങനെ പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛന് ഉണ്ടായിരുന്നില്ല. അമ്മയുടെ ആണ്ടാണ് വരുന്ന ഏഴാം തിയതി, അതിനു മുന്‍പേ ഞാന്‍ പോകുമെന്നൊക്കെ പറയുമായിരുന്നെങ്കിലും, ഞങ്ങളാരും അതത്ര കാര്യമായിട്ടെടുത്തില്ല. ഈകഴിഞ്ഞ ബുധനാഴ്ച പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ. നിമിഷ നേരത്തിനുള്ളില്‍ അച്ഛന്‍ പോയി. സുഖമരണം.അച്ഛനാഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും. ഒഴിമുറി എന്ന സിനിമ കണ്ടതില്‍പ്പിന്നെ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങള്‍, ഇഷ്ടങ്ങള്‍, രുചികള്‍, പെരുമാറ്റം, സ്‌നേഹം, ഇതൊക്കെ തന്നെയാണ് എന്നിലുമുള്ളത് എന്ന്.
അതുകൊണ്ട് അച്ഛന്റെ ശരീരം വിട്ടുപോയാലും, എന്നിലൂടെ അച്ഛന്‍ ഇനിയും ഇവിടെ ജീവിക്കും. ഉമ്മ. വര്‍ഷങ്ങളായി അച്ഛന്റെ കോളര്‍ ടൂണ്‍ ആയ, അച്ഛനിഷ്ടമുള്ള ഗാനംകൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. ആത്മ ശാന്തി അച്ഛാ. പോസ്റ്റിന് താഴെ കമന്റുകളുമായി താരങ്ങളും ആരാധകരുമെത്തുന്നുണ്ട്. യദുകൃഷ്ണന്റെ വേദനയില്‍ പങ്കുചേരുകയാണ് സിനിമ-സീരിയല്‍ ലോകം. ബാലതാരമായി സിനിമയിലെത്തിയ താരമാണ് യദുകൃഷ്ണ. സിനിമയ്ക്ക് പുറമെ സീരിയല്‍ രംഗത്തും അദ്ദേഹം നിറ സാന്നിധ്യമാണ്.
.jpg)


