നടൻ വിഷ്ണുപ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ; ചികിത്സകൾക്കായി സഹായം തേടി സുഹൃത്തുക്കൾ

Actor Vishnu Prasad in critical condition; friends seek help for treatment
Actor Vishnu Prasad in critical condition; friends seek help for treatment

പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ. കരൾ രോ​ഗത്തെ തുടർന്ന് ​താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായ താരത്തിന്റെ ചികിത്സകൾക്കായി സുഹൃത്തുക്കൾ സാമ്പത്തിക സഹായം തേടുന്നുണ്ട്. കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായാൽ മാത്രമേ താരത്തിന്റെ ജീവൻ നിലനിർത്താനാകൂ എന്നാണ് വിവരം.ഇതിനായി 30 ലക്ഷം രൂപയോളം ചെലവ് വരും.

സീരിയൽ താരങ്ങളുടെ സംഘനടയായ ആത്മ ആകുന്ന വിധം സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദ് താരസംഘടനയായ അമ്മയിലും അം​ഗമാണെന്നാണ് സൂചന. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. ഭാര്യയും രണ്ടു പെൺമക്കളുമാണ് താരത്തിനുള്ളത്.
 

Tags