നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു

vishnu
vishnu

കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്.

സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. നടന്‍ കിഷോര്‍ സത്യയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്.

കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്. അടുത്തിടെ നടന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

tRootC1469263">

ചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നായിരുന്നു സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ആരംഭിച്ചിരുന്നു.
വില്ലന്‍ വേഷങ്ങളിലൂടെയാണ് വിഷ്ണു പ്രസാദ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. സിനിമകളിലും സീരിയലുകളിലും ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Tags