ഇത് കോൺ​ഗ്രസിന്റെ വിജയമല്ല'; എൽഡിഎഫ് പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ

'This is not a victory for Congress'; Actor Vinayakan reacts to LDF's defeat

സിപിഎമ്മിനുണ്ടായ കനത്ത പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഇത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബം​ഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. "കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ.

ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക".- എന്നാണ് വിനായകൻ കുറിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫിന്റെ പരാജയത്തിൽ സിനിമാ രം​ഗത്തു നിന്ന് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്' എന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശേരി പിണറായി വിജയന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്. കെ കെ ശൈലജയുടെ പരാജയത്തിൽ നിരാശയറിയിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.

Tags