നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് മൂന്നിന് നടക്കും

Bharat Gopi award to Salim Kumar

ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും

അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ പറവൂര്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് കുടുംബവുമായി ബന്ധമുള്ളവര്‍ അറിയിക്കുന്നത്. 

ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു. ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെ ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോവും. 

Tags