പരാതിക്ക് പിന്നിൽ സിപിഎം; പ്രസ്താവന പിൻവലിക്കില്ലെന്ന് നടൻ സലിം കുമാർ

CPM behind complaint; Actor Salim Kumar will not retract statement

മാനസിക രോഗാവസ്ഥയെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതിനെതിരേ നടൻ സലിം കുമാർ രംഗത്ത്. നടനെതിരേ ദ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് എന്ന സംഘടനയാണ് പരാതി നൽകിയത്. 

'ടിവിയിൽ വാർത്ത വന്നപ്പോഴാണ് ഇത്തരമൊരു പരാതി പോയത് അറിഞ്ഞത്. തന്നെ ആരും വിളിച്ച് പറഞ്ഞിട്ടില്ല. ഇതിന് പിന്നിൽ സിപിഎമ്മാണ്. അല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയമെന്നും സലിം കുമാർ ചോദിക്കുന്നു. പ്രസ്താവന പിൻവലിക്കില്ല, കേരളത്തിലെവിടെയാണ് ഇങ്ങനെയൊരു സ്ഥലം, സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ സങ്കൽപ്പിക കഥാപാത്രങ്ങളാണ്. ഞാനവരെ കണ്ടിട്ടില്ല. പിന്നെ അവരെക്കുറിച്ച് പറയുന്നതെങ്ങനെയാണ് അധിക്ഷേപമാവുന്നതെന്നും അദ്ദേഹം ചോദിച്ചു.

"പേഴ്സണലി ഞാൻ ഒരു വ്യക്തിയെയും വ്യക്തിഹത്യ ചെയ്തതല്ല. ഒരു ഹോസ്പിറ്റലിനെയും ഒരു രോഗത്തെയും ഒരു രോഗിയെയും ഞാൻ മോശമൊക്കി കാണിച്ചതല്ല. ഇല്ലാത്ത വ്യക്തിയെ ഹത്യ നടത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഞാനൊന്ന് ട്രോളിയതിനാണോ പരാതി?" അദ്ദേഹം ചോദിച്ചു.


 

Tags