പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി; പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യു

If you are afraid of becoming the opposition leader, work at a language institute; Actor Joy Mathew mocks Pinarayi Vijayan

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യു. പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ പിണറായി വിജയന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ ചിലപ്പോൾ യുഡിഎഫ് ഗവൺമെന്‍റ് തയാറായേക്കുമെന്നാണ് പരിഹാസം. ഫെയ്സ് ബുക്കിലൂടെയാണ് പ്രതികരണം.

ഇതിന് താഴെ നിരവധി പേരാണ് പിന്തുണച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നത്. മണിയാശാനു കൂടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ജോലി വാങ്ങിച്ച് കൊടുക്കാൻ പറയുന്നവരും പ്രതിപക്ഷ നേതാവിന്‍റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം, താനാദ്യം പോയി നിങ്ങളുടെ മുഖ്യമന്ത്രിയെ തീരുമാനിക്കെന്ന് പറയുന്നവരുമുണ്ട്.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ പിണറായി വിജയന് ഭാഷ ഇൻസ്റ്റിറ്റിയൂട്ടിൽ ജോലി നൽകാൻ ചിലപ്പോൾ യുഡിഎഫ് ഗവൺമെന്‍റ് തയാറായേക്കും.

മലയാള ഭാഷ പ്രയോഗത്തിലും ഭാഷാ ശൈലിക്ക് നൽകിയ സംഭാവനകളെയും മുൻനിർത്തിയായിരിക്കും നിയമനം.

NB: കൂടെ എഫ്ബിയിൽ ക്യാപ്സ്യൂൾ തെറിയെഴുതുന്ന അടിമകൾക്കും അവസരം ലഭിക്കുമത്രേ

Tags