നടൻ ദിലീപ് ശബരിമലയിൽ; പതിനെട്ടാം പടി ചവിട്ടാതെ പിൻവാതിലൂടെ കയറി അയ്യപ്പ ദർശനം നടത്തി
കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു.
പത്തനംതിട്ട: അയ്യനെ കണ്ട് തൊഴാൻ നടൻ ദിലീപ് ശബരിമലയിൽ. ഞായറാഴ്ച രാത്രിയിൽ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയാണ് എത്തിയത്.
കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്. ഇത്തവണ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴിയാണ് ശബരിമല സന്നിധാനത്തെ സോപാനത്തിലേക്ക് എത്തിയത്.
tRootC1469263">ഇന്ന് രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു.വഴിപാടുകളടക്കം നടത്തുന്നതിനായാണ് ദിലീപ് തന്ത്രിയുടെ ഓഫീസിലേക്ക് പോയത് അല്‍പ്പസമയത്തിനകം നടൻ അയ്യപ്പ ദര്‍ശനം നടത്തും.
ദിലീപിന്റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്
കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു.
.jpg)


