നടന്‍ ബാലന്‍ കെ നായരുടെ മകന്‍ അജയകുമാര്‍ അന്തരിച്ചു
Jun 23, 2024, 08:25 IST
സിനിമാ നടന്‍ പരേതനായ ബാലന്‍ കെ നായരുടെ മകന്‍ വാടാനാംകുറുശ്ശി രാമന്‍കണ്ടത്ത് അജയകുമാര്‍ (54) അന്തരിച്ചു. ഷൊര്‍ണൂര്‍ കളര്‍ ഹട്ട് സ്റ്റുഡിയോ, ജുവല്‍ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊര്‍ണൂര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഷൊര്‍ണൂര്‍ യൂണിറ്റ് അംഗവുമാണ്.
tRootC1469263">അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കള്‍: അര്‍ജുന്‍ ബി.അജയ്, ഗോപികൃഷ്ണന്‍. സഹോദരങ്ങള്‍: ആര്‍.ബി. അനില്‍ കുമാര്‍ (എസ്.ടി.വി ചാനല്‍ എം.ഡി), ആര്‍.ബി. മേഘനാഥന്‍ (നടന്‍), സുജാത, സ്വര്‍ണലത. സംസ്‌കാരം ഞായറാഴ്ച 12-ന് വീട്ടുവളപ്പില്‍.
.jpg)


