നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി.
Jun 13, 2025, 19:31 IST


ഒരു വർഷം മുമ്പുളള സംഭവത്തിന്‍റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഈയിടെയാണ് വ്യാപകമായി പ്രചരിച്ചത്
തലശ്ശേരി: ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ് നടപടി.
പാനൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഒരു വർഷം മുമ്പുളള സംഭവത്തിന്‍റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഈയിടെയാണ് വ്യാപകമായി പ്രചരിച്ചത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
tRootC1469263">