കത്തിയമരുന്ന കപ്പലിനുള്ളില്‍ ആസിഡുകളും ഗണ്‍പൌഡറും ലിഥിയം ബാറ്ററികളും ; കേരള തീരങ്ങളില്‍ ആശങ്ക
തീയണയ്ക്കാനുള്ള കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങുമെന്നുറപ്പാണ്.
കേരളത്തിന് വീണ്ടും ഭീതിയിലാക്കി മറ്റൊരു കപ്പല്‍ ദുരന്തം. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പല്‍ തീപിടിച്ച് കത്തിയമരുകയാണ്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റര്‍ മാറി ഉള്‍ക്കടലിലാണ് കപ്പലിന് തീപിടിച്ചത്. കപ്പലിനുള്ളില്‍ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണെന്നത് കേരള തീരത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
tRootC1469263">
തീയണയ്ക്കാനുള്ള കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങുമെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ കപ്പലിനുള്ളിലെ കണ്ടെയ്‌നറുകള്‍ കടലില്‍ പതിക്കും. സിംഗപ്പൂര്‍ കപ്പലിലെ 154 കണ്ടെയ്‌നറുകളില്‍ അസിഡുകളും ഗണ്‍പൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകള്‍ ആണ് സംഭവസ്ഥലത്ത് ഉള്ളത്. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും.
കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉള്‍കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതല്‍ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ തെക്ക്- തെക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങാനാണ് സാധ്യത. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകളില്‍ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
.jpg)


