കോട്ടയത്ത് ഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതിക്ക് 18 വർഷം കഠിനതടവ്

court

ഈരാറ്റുപേട്ട : കോട്ടയത്ത് ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസിൽ നീണ്ടൂർ സ്വദേശിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും വിധിച്ചു. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്.പ്രതി പിഴത്തുക അടച്ചാൽ 65,000 രൂപ അതിജീവിതയ്ക്ക് കൊടുക്കാനും ഉത്തരവായി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

tRootC1469263">

2022 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഏറ്റുമാനൂർ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 22 പ്രമാണങ്ങൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Tags