ഇടുക്കി നെടുങ്കണ്ടം ഇരട്ട കൊലപാതകം; പിടിയിലായ പ്രതി സജി കുറ്റം സമ്മതിച്ചു

Idukki Nedumkandam double murder; Accused Saji confesses to the crime

ഇടുക്കി: നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി സജി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിനു സമീപത്തെ പറമ്പിലെ വലിയ പാറക്കെട്ടിനുള്ളിലാണ് പ്രതി ഒളിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ നാടു വിട്ടു പോകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഡ്രോണും പൊലീസ് നായയെയും ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി വരികയായിരുന്നു.

തിരച്ചിലിന് പൊലീസിനെ സഹായിക്കാന്‍ നാട്ടുകാരും കൂടി. ഇതിനിടെ മറുഭാഗത്തുകൂടി തോട്ടുവാക്കരയെന്ന ഭാഗത്തേക്ക് ഇയാള്‍ ഇറങ്ങിവന്നു. ഇതു നാട്ടുകാര്‍ കണ്ടു. തനിക്ക് തെറ്റുപറ്റിയെന്നും കീഴങ്ങുമെന്നും സജി നാട്ടുകാരോട് പറഞ്ഞു. അതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തി സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയശേഷം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags