കണ്ണൂർ ടൗൺ പൊലിസിൻ്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ
കണ്ണൂർ:കണ്ണൂർ ടൗൺ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ. പൂനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയാണ് പിടിയിലായത് മഹാബലേശ്വറിൽ വെച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത് മഹാരാഷ്ട്ര പൂനയിൽ നിന്ന് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌ത് പൂനെ, എർണാകുളം സൂപ്പർ ഫാസ്‌റ്റ് എക്സ്പ്രസിൽ കൊണ്ടുവരുന്നതിനിടെയാണ് പ്രതി ചാടി പോയത് 29 ന് പുലർച്ചെ മൂന്നിനും അഞ്ചരയ്ക്കുമിടെ യിലാണ് സംഭവം.
രത്‌നഗിരിയിൽ പുലർച്ചെ മൂന്ന് മണിക്ക് ട്രെയിൻ എത്തിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. കറുത്ത ടീഷർട്ടും പാൻ്റസുമായിരുന്നു ഇയാളുടെ വേഷം.ശുചിമുറിയിൽ പോകാനെന്ന വ്യാജേനെ ട്രെയിൻ നിർത്തിയപ്പോൾ പോയ ഇയാൾ കാവലുണ്ടായിരുന്ന രണ്ട് പൊലിസുകാരെ കബളിപ്പിച്ചു രക്ഷപെടുകയായിരുന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സഞ്ജുരാജ് മൽഹോത്രയ്ക്കെതിരെ കേസെടുത്തത്.
.jpg)

