കക്കാട് ബുളളറ്റ് മോഷണകേസിലെ പ്രതിയെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ പൊലിസ് പിടികൂടി

കണ്ണൂര്‍: സ്വകാര്യ ആശുപത്രി ജീവനക്കാരന്റെ കക്കാട്ടെ വീട്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണ കേസിലെ മുഖ്യപ്രതിയെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ ബംഗ്‌ളൂര് വിമാനത്താവളത്തില്‍ വെച്ച്‌പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റിയിലെ മുഹമ്മദ് റിസ എന്ന റിസ്സാട്ടിയെയാണ് ടൌണ്‍ സി.ഐ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.ദുബായിലേക്ക് കടക്കാന്‍ വിസയും ടിക്കറ്റുമെടുത്ത് ബംഗളുരു എയര്‍പോര്‍ട്ടില്‍ നില്‍ക്കവെയാണ് പോലീസ് സംഘം പിടികൂടിയത്.ഇയാള്‍ക്കെതിരെ വധശ്രമ, ക്രിമിനല്‍ കേസുകള്‍ കണ്ണൂര്‍ ടൗണ്‍, സിറ്റി സ്റ്റേഷനുകളിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരന്റെ ബുള്ളറ്റ് ബൈക്ക് കക്കാട്ടെ താമസസ്ഥലത്തു നിന്നും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കൂട്ടുപ്രതികളായ സിറ്റി തായത്തെരുവിലെ വല്ലത്ത് ഹൗസില്‍ വി.അജാസ് (36) കണ്ണൂക്കര രാമയ്യ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആര്‍.മുന വീര്‍ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തമസ സ്ഥലത്തിന്നടുത്തുള്ള.സി.സി.ടി.വികളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഉ എന്നാല്‍ ഇതിനു ശേഷം മുഖ്യപ്രതി ഒളിവിലായിരുന്നു.എസ്.ഐ.നസീബ്, എ എസ്.ഐ' അജയന്‍' രഞ്ചിത്ത്, വിനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.