യുവതിയെ ബസില്‍ വെച്ച് ശല്യം ചെയ്തെന്ന കേസിലെ പ്രതി ലോഡ്ജില്‍ മരിച്ച നിലയില്‍
Updated: Mar 6, 2026, 10:04 IST
വിമല്‍കുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനാല്‍, ലോഡ്ജ് മാനേജർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
തിരുവനന്തപുരം: യുവതിയെ ശല്യം ചെയ്തെന്ന കേസിലെ പ്രതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമല്‍കുമാറിനെ വർക്കലയിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി 11ന് വൈകിട്ട് ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വനിത അഭിഭാഷകയെ ശല്യം ചെയ്തെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ മംഗലപുരം പൊലീസ് കേസ് എടുത്തിരുന്നു.
tRootC1469263">വിമല്‍കുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനാല്‍, ലോഡ്ജ് മാനേജർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
.jpg)


