ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം : പ്രതി പിടിയിൽ

google news
shshsh

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിമിനെയാണ് (22) വള്ളികുന്നം പൊലീസ് പിടികൂടിയത്.കഴിഞ്ഞ ഒരാഴ്ച മുൻപാണ് സംഭവം. സംഭവം പെൺകുട്ടിയുടെ ബന്ധുക്കൾ അറിഞ്ഞതോടെ സലിം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ എംഎം ഇഗ്നേഷ്യസ്, എസ്ഐമാരായ കെ അജിത്ത്, കെആർ രാജീവ്, നിസാം എന്നിവരുടെ സംഘമാണ് സലിമിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Tags