കണ്ണൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവര്‍ന്ന കേസില്‍ 8 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
മോഷണത്തിന് പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് മുങ്ങിയിരുന്നു.
കണ്ണൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവര്‍ന്ന കേസില്‍ 8 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ശ്രീകണ്ഠാപുരം സ്വദേശി ബന്‍സീറാണ് അറസ്റ്റിലായത്. മോഷണത്തിന് പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് മുങ്ങിയിരുന്നു. 40കാരനായ ബെന്‍സീറെ കണ്ണൂര്‍ ടൗണ്‍ സിഐ മഹേഷ് കണ്ടമ്പേത്തും സംഘവുമാണ് പിടികൂടിയത്.
2018 ഫെബ്രുവരി 14ന് താവക്കര സ്‌കൈ പാലസിന് സമീപത്ത് വച്ചായിരുന്നു സംഭവം. നടന്ന് പോകവുകയായിരുന്ന യുവാവിനെ ബന്‍സീര്‍ കാറിലേക്ക് ബലമായി കയറ്റി. യുവാവിന്റെ ഫോണും 12,000 രൂപയും മോഷ്ടിച്ചു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് സമീപം ഇറക്കിവിട്ടു. കേസ് എടുത്തതിന് പിന്നാലെ ബെന്‍സീര്‍ ഗള്‍ഫിലേക്ക് കടന്നു.
8 വര്‍ഷം നാട്ടിലേക്ക് വന്നതേയില്ല. അടുത്തിടെ ഇയാള്‍ കണ്ണൂരില്‍ എത്തിയതായി ടൗണ്‍ പൊലീസിന് വിവരം കിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബെന്‍സീര്‍ മട്ടന്നൂരില്‍ താമസിക്കുന്നുണ്ടെന്ന് വ്യക്തമായതും പിടികൂടിയതും.
.jpg)

