പുല്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
Wed, 15 Mar 2023

പുല്പള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുല്പള്ളിയിലെ മുൻ ചെമ്പ് പാത്ര വ്യാപാരിയായിരുന്ന താനിതെരുവ് അഴകുളത്ത് ജോസ്(69) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പുല്പള്ളി വിമലമേരി ഹോസ്പിറ്റലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽ ആനപ്പാറ സ്വദേശി ഗണേശിന് സാരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ : ചെൽസി കടമ്പൂർ കണക്കഞ്ചേരിയിൽ കുടുംബാംഗം