ഉത്സവ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ അപകടം;യുവാവ് മരിച്ചു

d

അശ്വതി ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്രത്തില്‍ സമർപ്പിച്ച പുതുക്കുണ്ടം കുതിര അഴിച്ചുമാറ്റുന്നതിനിടെ ഉയരത്തില്‍നിന്നു താഴേക്ക് വീഴുകയായിരുന്നു

ഹരിപ്പാട്: മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചക്കുതിര അഴിച്ചുമാറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു.ഹരിപ്പാട് വെട്ടുവേനി പരേതരായ സുരേന്ദ്രൻ-സരസ്വതി ദമ്പതികളുടെ മകൻ സുരേഷ്കുമാർ (42) ആണ് മരിച്ചത്.

അശ്വതി ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്രത്തില്‍ സമർപ്പിച്ച പുതുക്കുണ്ടം കുതിര അഴിച്ചുമാറ്റുന്നതിനിടെ ഉയരത്തില്‍നിന്നു താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി.പുതുക്കുണ്ടം കുതിര കമ്മിറ്റിയുടെ ഖജാൻജിയാണ് സുരേഷ് അവിവാഹിതനാണ്. സഹോദരൻ സുഭാഷ്

tRootC1469263">

Tags