ഒമാനില്‍ ട്രക്കിങ്ങിനിടെ അപകടം; ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യര്‍ മരിച്ചു

d

കഴിഞ്ഞമാസം 11ന് ആണ് ഡോ.ആർ.ഡി.അയ്യർ അന്തരിച്ചത്. പ്രമുഖ പിന്നണി ഗായിക ചിത്ര അയ്യരുടെ സഹോദരിയാണ്

കുതിരപ്പന്തി:ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനില്‍ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചു. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആർ.ഡി.അയ്യരുടെയും ഡോ.രോഹിണി അയ്യരുടെയും മകളാണ് ശാരദ അയ്യർ (52)..ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയില്‍ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടം.ഒമാൻ ഏയർ മുൻ മാനേജരാണ്.

tRootC1469263">

കഴിഞ്ഞമാസം 11ന് ആണ് ഡോ.ആർ.ഡി.അയ്യർ അന്തരിച്ചത്. പ്രമുഖ പിന്നണി ഗായിക ചിത്ര അയ്യരുടെ സഹോദരിയാണ്. പിതാവിന്റെ സംസ്കാരച്ചടങ്ങുകള്‍ക്കായി നാട്ടില്‍ എത്തിയ ശാരദ കഴിഞ്ഞ 24ന് ആണു മസ്കത്തിലേക്ക് പോയത്. മകൻ: കബീർ (ഓസ്ട്രേലിയ).

Tags