മാങ്ങ പറിക്കുന്നതിനിടെ അപകടം; ടെറസില്‍ നിന്ന് കാല്‍ വഴുതിവീണ 16കാരന്റെ ദേഹത്ത് കമ്പി തുളച്ച് കയറി ദാരുണാന്ത്യം

Accident while picking mangoes; 16-year-old slips off terrace, dies after being pierced by wire

മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി വീണു കഴുത്തില്‍ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് മാസിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി ഗേറ്റിനു മുകളിലേക്ക് വീണായിരുന്നു അപകടം. ഫയര്‍ ഫോഴ്‌സ് കഴുത്തിലെ കമ്പി മുറിച്ചു മാറ്റിയ ശേഷമാണു അന്ന് ശസ്ത്ര ക്രിയ നടത്തിയത്. കഴിഞ്ഞ മാസം 31നായിരുന്നു അപകടം.

Tags