പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ അപകടം ; വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
May 16, 2023, 21:13 IST

സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കൊല്ലം ഇത്തിക്കര ആറ്റില്‍ മുങ്ങി മരിച്ചു. കിളിമാനൂര്‍ മഹാദേവേശ്വരം സ്വദേശി മീനു തുളസീധരന്‍(20) ആണ് മരിച്ചത്.
തിരുവനന്തപുരം ലോ കോളേജില്‍ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ്. ഇത്തിക്കരയാറ്റില്‍ പോരേടം വട്ടത്തില്‍ ഭാഗത്ത് എത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥിനി കയത്തില്‍ അകപ്പെടുകയായിരുന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി