മംഗലപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; ബൈക്കും വർക്ക് ഏരിയയും കത്തിനശിച്ചു
Apr 20, 2026, 10:30 IST
തിരുവനന്തപുരം : മംഗലപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ രാത്രി പന്ത്രണ്ടരയോടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ വീടിന്റെ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണ്ണമായും കത്തി നശിച്ചു.
സിലിണ്ടറിൽ നിന്നുണ്ടായ പാചകവാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അർദ്ധരാത്രിയിൽ സ്ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.
.jpg)

