കുരിശുമല തീർത്ഥാടകർക്ക് അപകടം: ജീപ്പ് മറിഞ്ഞ് എട്ട് പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം
Apr 3, 2026, 13:44 IST
ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം . എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.
.jpg)


