കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം ; 2 പേർക്ക് പരിക്കേറ്റു

Kochi Water Metro
Kochi Water Metro

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജെട്ടിയിലായിരുന്നു സംഭവം. 

രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. യന്ത്ര തകരാറിനെ തുടർന്ന് കരയ്ക്കടുപ്പിക്കുന്നതിനിടെ ബോട്ട് ജെട്ടിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് കൊച്ചി മെട്രോ അധികൃതരുടെ വിശദീകരണം. ബോട്ട് നാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

tRootC1469263">

Tags