വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ സംസ്കാരം ഇന്ന്

death

ഇന്നലെ കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്ഡ് തകർന്നുവീണത്.

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വിട്ടു നല്‍കിയിരുന്നു. കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറക്കം ഇന്നലെ രാത്രി നടന്നു. കോര്‍പ്പറേഷനെതിരെ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ അപകടത്തെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മേയര്‍ ഇന്ന് രാവിലെ 9 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

tRootC1469263">

ഇന്നലെ കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്ഡ് തകർന്നുവീണത്. തകർന്നുവീണ കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Tags