തിരുവനന്തപുരത്ത് വാഹനാപകടം; മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം

accident in Thiruvananthapuram; Media worker dies tragically

ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാന്‍ ജ്യോതിഷ് ജെ ബിയാണ് മരിച്ചത്.

  
തിരുവനന്തപുരം: പാളയം ബേക്കറി  ജംഗ്ഷന് സമീപത്ത് വെച്ചുണ്ടായ ബൈക്കപടത്തിൽ  മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു.  ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാന്‍ ജ്യോതിഷ് ജെ ബിയാണ് മരിച്ചത്. 27 വയസായിരുന്നു. ജോലി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. 

tRootC1469263">

നേമം ഇടക്കോട് സ്വദേശി ജോയിയുടെയും ബിന്ദുവിന്റെയും മകനാണ് ജ്യോതിഷ്. ഇന്നലെ രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി. ജ്യോതിഷിന്റെ സംസ്കാരം പിന്നീട്.

Tags