ഇടുക്കിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം ; വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം
Oct 20, 2025, 10:00 IST
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു. വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്.
തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
tRootC1469263">.jpg)


