മത്സരയോട്ടം നടത്തി അപകടം ; 23 പേര്ക്ക് പരിക്ക്
രാത്രി ഏഴോടെ ചാവശ്ശേരി ടൗണിലായിരുന്നു അപകടം.
വീണ്ടും മത്സര ഓട്ടം. ചാവശ്ശേരിയില് ബസ്സുകള് തമ്മില് കൂട്ടിയിടിച്ച് നിരവധി പേര്ക്ക് പരിക്ക്. മട്ടന്നൂര് ചാവശ്ശേരിയില് ബസ്സുകള് തമ്മില് കൂട്ടിയിടിച്ച് 20ഓളം യാത്രക്കാര്ക്ക് പരിക്കേറ്റു. രാത്രി ഏഴോടെ ചാവശ്ശേരി ടൗണിലായിരുന്നു അപകടം.
തലശ്ശേരിയില് നിന്നും ഇരിട്ടിയിലേക്ക് പോകുന്ന ഹോളിമാത ബസ്സിന്റെ പിറകില് ഇതേ റൂട്ടില് വന്ന സാഗര് ബസ് ഇടിക്കുകയായിരുന്നു. കൂത്തുപറമ്പ് മുതല് തന്നെ ഇവര് മത്സരിച്ചു ഓടാന് തുടങ്ങിയതായി ബസ്സിലെ യാത്രക്കാര് പറഞ്ഞു. യാത്രക്കാര് പരാതി പറഞ്ഞിട്ടും അതൊന്നും കേള്ക്കാതെ ഇവര് മത്സരിച്ചു ഓടുകയായിരുന്നു. അപകടത്തില് പരിക്കേറ്റ യാത്രക്കാര് മട്ടന്നൂരിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളില് ചികിത്സ തേടി. മട്ടന്നൂര് പോലീസ് സ്ഥലത്തെത്തി അപകടത്തില്പ്പെട്ട ബസ്സുകള് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
.jpg)


