മരണത്തിലും അവര്‍ ഒന്നിച്ചു, ആത്മാര്‍ത്ഥസുഹൃത്തുക്കളുടെ വിയോഗത്തില്‍ തേങ്ങി മാട്ടൂല്‍ ഗ്രാമം

google news
FRIENDS

മാട്ടൂല്‍:മരണത്തിലുംഒന്നിച്ചു ഇണപിരിയാത്ത കൂട്ടുകാര്‍. വയനാട്ടില്‍ നിന്നും  അഫ്രീദിനെ വാഹനഅപകടം  അപഹരിച്ചത് ഒന്നാം വിവാഹവാര്‍ഷികദിനത്തിലാണ് കഴിഞ്ഞ വര്‍ഷം മെയ് പതിനഞ്ചിനായിരുന്നു അഫ്രീദിന്റെവിവാഹം.  ഇതിന്റെ സന്തോഷം  പങ്കുവയ്ക്കാനായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ ടൂര്‍ പോയത്.  എന്നാല്‍  അവിചാരിതമായി എത്തിയ ദുരന്തം അതുഅന്ത്യയാത്രയാക്കി മാറ്റി.

തളിപറമ്പ് സ്വദേശിയായ അഫ്രീദിന്റെ പിതാവിന്റെ  ഇന്നോവയുമെടുത്താണ് ഇവര്‍ ടൂര്‍ പോയത്. തളിപറമ്പ് മന്ന മുസ്‌ലിം ലീഗ് പ്രസിഡന്റ് ഗ്രാന്‍ഡ് ഹാരിസിന്റെ മകനാണ് മാട്ടൂല്‍ സ്വദേശിയായ അഫ്രീദ്(23). ഇയാളുടെ സുഹൃത്ത് മാട്ടൂല്‍ സ്വദേശി എന്‍.കെ മുഹമ്മദ് മുനവ്വിറുമാണ്(22) വാഹനാപകടത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് മാട്ടൂല്‍ സ്വദേശിയായപി.സി.പി ഹൗസില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുനവ്വിറിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ വയനാട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്‌സയിലാണ്. തിങ്കളാഴ്ച്ച രാവിലെപത്തരയോടെയായിരുന്നു അപകടം. 

മാട്ടൂലില്‍ നിന്നും ഞായറാഴ്ച്ചയാണ് മൂന്നുപേരും ഇന്നോവ കാറില്‍ വയനാട്ടിലേക്ക്പുറപ്പെട്ടത്.ഹബീബയാണ് അഫ്രീദിന്റെ മാതാവ്.ഭാര്യ: അഫ്രീന(കാസര്‍കോട്) സഹോദരങ്ങള്‍: ആദില്‍(സര്‍സയ്യിദ് കോളേജ്) ആദീം. അബ്ദുല്‍ കരീമാണ് മുഹമ്മദ്മുനവ്വിറിന്റെ പിതാവ്. മാതാവ് : ഷുഹൈബ.സഹോദരി: ഖദീജ. മൃതദേഹങ്ങള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം സ്വദേശത്തേക്ക് കൊണ്ടുവന്ന് മാട്ടൂല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

Tags