ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

accident-alappuzha

തച്ചനാട്ടുകര: ഗുണ്ടൽപേട്ടിൽ കാർ അപകടത്തിൽ യുവതി മരിച്ചു. പടിഞ്ഞാറേ പാലോട് പട്ടിശേരി മുഹമ്മദിന്റെ മകനായ നബീലിൻ്റെ ഭാര്യ ലിസ്‌ന (28) ആണ് മരണപ്പെട്ടത്. സഹയാത്രികരും ബന്ധുക്കളുമായ പാറക്കല്ലിൽ കരീം ഹാജിയുടെ മകൻ സബീദ്, സബീദിന്റെ ഭാര്യ, ഇവരുടെ ഒരു മകൻ, നബീലിന്റെ രണ്ടു മക്കൾ എന്നിവർ അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് പാലോടുനിന്നും മൈസൂരിലേക് വിനോദയാത്ര പോയത്. 

ബുധനാഴ്ച വൈകിട്ട് മൈസൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങവേ ഗുണ്ടൽപേട്ടിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. മൃതദേഹം ഗുണ്ടൽപേട്ട് ഗവൺമെൻ്റ് ഹോസ്പിറ്റലിൽ.

Tags