കാട്ടുപന്നി ബൈക്കിടിച്ച് അപകടം ; വയോധിക മരിച്ചു

boar
boar

മംഗളൂരു: ഹരേകല ഗ്രാമത്തിലെ ഖണ്ഡിഗയിൽ കാട്ടുപന്നി ഇരുചക്രവാഹനം ഇടിച്ചിട്ടതിനെ തുടർന്ന് വയോധിക മരിച്ചു. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെ.വി. ദേവകി മനായിയാണ്(72) റോഡിൽ വീണു മരിച്ചത്.

ദേവകിയും മകൻ വരദരാജും ബജാലിലെ ബന്ധു വീട് സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടുപന്നി റോഡിന്റെ മധ്യത്തിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. വെട്ടിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയും ദേവകി റോഡിൽ തെറിച്ചുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags

News Hub