നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം; ഷോക്കേറ്റ ഇലക്ട്രീഷ്യന്‍ മരിച്ചു

Accident at Nivin Pauly's film shooting location; Electrician dies after being electrocuted

കൊച്ചി: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ അണിയറ പ്രവര്‍ത്തകന്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ലൈറ്റിങ് ജോലികള്‍ക്കിടെ ഷോക്കേറ്റ് മരിച്ചത്. നിവിന്‍ പോളി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. ആലുവ എടയാറിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. എടയാറിലെ ലൊക്കേഷനിലെ ചിത്രീകരണത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. ലൈറ്റിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ വിഷ്ണുവിന് ഷോക്കേല്‍ക്കുകയായിരുന്നു.

 ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിവിന്‍ പോളി നായകനാകുന്ന പുതിയ, പേരിടാത്ത ചിത്രത്തിന്റെ സംവിധാനം നാഷിദ് ഫാമിയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Tags