ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ അപകടം ; നാലു പേര്‍ക്കെതിരെ കേസെടുത്തു

happy land

ബോധപൂര്‍വം മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്നതിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ അപകടത്തില്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പാര്‍ക്കിന്റെ ചെയര്‍മാന്‍,സൂപ്പര്‍വൈസര്‍, ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്കെതിരെയാണ് വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വിങ് ചെയര്‍ സുരക്ഷാ സംവിധാനമില്ലാതെ പ്രവര്‍ത്തിപ്പിച്ചുവെന്നാണ് എഫ്ഐആറില്‍ ഉള്ളത്. ബോധപൂര്‍വം മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്നതിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

അപകടത്തിന് പിന്നാലെ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉയര്‍ന്ന് പൊങ്ങിയ സമയത്ത് വെല്‍ഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. അപകടസമയത്ത് റൈഡിലുണ്ടായിരുന്നത് 26 പേരായിരുന്നു. 11 ഓളം ആളുകള്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു

Tags