കണ്ണൂർ പൈതൽ മലയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

paithalmala

ഇന്നലെ പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ചു മാത്യു  (31) ആണ് മരിച്ചത്. 

 

കണ്ണൂർ: പൈതൽ മലയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു.യുവതി ഇടിമിന്നലേറ്റ് മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം നിർത്തി വച്ചത്,ഇന്നലെ പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ചു മാത്യു  (31) ആണ് മരിച്ചത്. 

അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കൂടാതെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴയ്ക്കും 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Tags