നിയമ വിരുദ്ധമായി കോടികള്‍ സ്വീകരിച്ചു, ബ്രഹ്‌മഗിരിയില്‍ നടന്നത് ഗുരുതര ക്രമേക്കേടെന്ന് സിപിഎം നിയോഗിച്ച ഓഡിറ്റ് സംഘത്തിന്റെ കണ്ടെത്തല്‍ ; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കാതെ നേതൃത്വം
നിക്ഷേപമായി സ്വീകരിച്ച പണം പലിശയില്ലാതെ ബ്രഹ്‌മഗിരിയിലെ ആളുകള്‍ക്ക് തന്നെ വായ്പയായും അഡ്വാന്‍സായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്
സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരിയില്‍ നടന്നത് ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് സിപിഎം നേതാക്കള്‍ തന്നെ നിയോഗിച്ച ഓഡിറ്റ് സംഘത്തിന്റേതാണ് കണ്ടെത്തല്‍ ബ്രഹ്‌മഗിരിയില്‍ വലിയ ക്രമക്കേടുകളും കെടുകാര്യസ്ഥതയും നടന്നു കോടികള്‍ നിക്ഷേപം സ്വീകരിച്ചത് നിയമവിരുദ്ധമായി എന്ന് ഓഡിറ്റ് സംഘം നേതൃത്വത്തെ അറിയിച്ചു ബ്രഹ്‌മഗിരിയിലെ ഇടപാടുകള്‍ പലതും സംശയാസ്പദമാണ് കൃത്യമായ രേഖകള്‍ പോലും ഇല്ലാതെ ഇടപാടുകള്‍ നടത്തി സര്‍ക്കാര്‍ നല്‍കിയ ഫണ്ടുകള്‍ ഉപയോഗിച്ചതിലും കൃത്യതയില്ല നിക്ഷേപമായി സ്വീകരിച്ച പണം പലിശയില്ലാതെ ബ്രഹ്‌മഗിരിയിലെ ആളുകള്‍ക്ക് തന്നെ വായ്പയായും അഡ്വാന്‍സായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്
ക്രമക്കേടുകള്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഓഡിറ്റ് സംഘത്തെ നേതൃത്വം വിലക്കി 2023ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബ്രഹ്‌മഗിരി നേതൃത്വം പുറത്തുവിട്ടിരുന്നില്ല നികുതി വെട്ടിപ്പിനെ കുറിച്ചും പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്
.jpg)

