സംസ്ഥാനത്ത് ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്


അന്‍പതോളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വെച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടതെന്നും എബിവിപി ആരോപിച്ചു.
സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നതെന്നും ഇതിന് ഉദാഹരമായാണ് തിരുവനന്തപുരം തമ്പാനൂരില്‍ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണമെന്നും എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.
tRootC1469263">അന്‍പതോളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വെച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടതെന്നും എബിവിപി ആരോപിച്ചു. അക്രമത്തില്‍ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പൊലീസ് ചെയ്യുന്നത്. ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളത്തിലെ സാധാരണക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും ആനുകൂല്യങ്ങള്‍ ലഭിക്കാനും സാധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി എം ശ്രീയില്‍ ഒപ്പുവെയ്ക്കും വരെ എബിവിപി സമരം തുടരുമെന്നും എബിവിപി അവരുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചു.