അബുദാബി നിക്ഷേപക സംഗമം: കേരളത്തിന്റെ പ്രതിനിധി സംഘം ഇന്ന് പുറപ്പെടും
Sun, 7 May 2023

അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനുള്ള കേരളസര്‍ക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി യാത്രയില്‍ നിന്ന് പിന്മാറി. ചീഫ് സെക്രട്ടറിയുടെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നോര്‍ക്ക, ഐടി, ടൂറിസം സെക്രട്ടറിമാരാകും നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുക. അടുത്ത ബുധനാഴ്ച വരെയാണ് നിക്ഷേപ സംഗമം നടക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസാണ് നിക്ഷേപക സംഗമത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്ക് അനുമതി നിഷേധിച്ചത്. ഇതോടെയാണ് യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം അബുദാബി നിക്ഷേപക സംഗമത്തിനില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.