തിരുവല്ല കത്തീഡ്രലിൽ യൂലിയോസ് പിതാവിന് വിട നൽകി മാതൃ അതിരൂപത
സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും ഇതര സഭകളിലെ മെത്രാപ്പോലീത്തമാരും സഹകാർമികരായി. നൂറുകണക്കിന് വിശ്വാസി സമൂഹവും ഇതര രൂപതകളിൽ നിന്നുള്ള വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ രാവിലെ 7 മണിക്ക് ഏഴാം ശുശ്രൂഷ ആരംഭിച്ചു തുടർന്ന് കബറടക്ക ശുശ്രൂഷ നടന്നു ശുശ്രൂഷ മധ്യേ മേൽപ്പട്ടക്കാരൻ താൻ ശുശ്രൂഷ നടത്തിയ സ്ത്രോണോസിനോടും, ബലിപീഠത്തോടും, ഇടവക ജനങ്ങളോടും വിശ്വാസ സമൂഹത്തിനോടും വിട ചൊല്ലുന്ന ചടങ്ങ് നടന്നു.
തിരുവല്ല: യൂലിയോസ് പിതാവിന് മാതൃ അതിരൂപത വിട നൽകി. കഴിഞ്ഞ ദിവസം കാലം ചെയ്ത മൂവാറ്റുപുഴ മുൻ രൂപതാ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് മാതൃ രൂപതയായ തിരുവല്ല അതിരൂപതയും വിശ്വാസ സമൂഹവും വിട നൽകി. തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രലിൽ ഇന്നലെ രാവിലെ നടന്ന കബറടക്ക ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ മാർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാ മുഖ്യ കാർമികത്വം വഹിച്ചു.

സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും ഇതര സഭകളിലെ മെത്രാപ്പോലീത്തമാരും സഹകാർമികരായി. നൂറുകണക്കിന് വിശ്വാസി സമൂഹവും ഇതര രൂപതകളിൽ നിന്നുള്ള വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ രാവിലെ 7 മണിക്ക് ഏഴാം ശുശ്രൂഷ ആരംഭിച്ചു തുടർന്ന് കബറടക്ക ശുശ്രൂഷ നടന്നു ശുശ്രൂഷ മധ്യേ മേൽപ്പട്ടക്കാരൻ താൻ ശുശ്രൂഷ നടത്തിയ സ്ത്രോണോസിനോടും, ബലിപീഠത്തോടും, ഇടവക ജനങ്ങളോടും വിശ്വാസ സമൂഹത്തിനോടും വിട ചൊല്ലുന്ന ചടങ്ങ് നടന്നു.

ഇതിൻറെ ഭാഗമായി ദേവാലയത്തിലെ മൂന്നു പ്രധാന വാതിലുകളിൽ ഭൗതികശരീരം എത്തിച്ച് വിടവാങ്ങൽ ചടങ്ങ് നടത്തി. തുടർന്ന് അൾത്താരയിൽ നിന്ന് പ്രധാന വാതിലിൽ എത്തിച്ച് പ്രദക്ഷിണമായി പള്ളിയുടെ തെക്കുഭാഗത്തിലൂടെ എഴുന്നള്ളിച്ച് കൊണ്ടുവന്ന ഭൗതികശരീരം മദ്മഹായുടെ പിന്നിലുള്ള പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കി.

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് മാരായ തോമസ് തറയിൽ, ആൻഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് സെറാഫി, മാർ ജെയിംസ് ആനാപറമ്പിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മുൻ ബിഷപ്പ് മാർ ജോസഫ് പുത്തൂർ, മാർ സിൽവാനിയോസ്, മാത്യൂസ് മാർ അത്തനാസിയോസ്, ഗീവർഗീസ് മാർ യൂലിയോസ്, ഗീവർഗീസ് മാർ കൂറീലോസ് , കൊറ്റാർകാവ് ശുഭാന ആശ്രമം സ്വാമി സൂക്ഷ്മാനന്ദ, മാർത്തോമാ സഭ വികാരി ജനറാൾ റവ. തോമസ് ജേക്കബ്, സഭാ സെക്രട്ടറി ഫാ. ഡാനിയൽ വർഗീസ്, മുൻ മന്ത്രി ജോണി നെല്ലൂർ ,രാജ്യസഭ ഉപാധ്യക്ഷൻ പ്രൊ പി ജെ കുര്യൻ, എംഎൽഎമാരായ അബിൻ വർക്കി ,പഴകുളം മധു, വർഗീസ് മാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ റോയ് ,ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി, മുൻ എംഎൽഎ അഡ്വ. മാത്യു.ടി തോമസ്, തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ കലാ രംഗത്തെ ഒട്ടേറെ പേർ ചടങ്ങിന് സാക്ഷികളായി.
.jpg)