അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്

Messi controversy; Reporter TV MD Anto Agustin is the first accused in the sponsorship scam; FIR alleges he cheated the government

വീട് താൻ ലേലത്തിൽ പിടിച്ചെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായില്ല എന്നുമായിരുന്നു ലില്ലിയുടെ മൊഴി

കോഴിക്കോട്: ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ലില്ലിയുടെ ഭർത്താവ് കാടയിൽതട്ടിൽ ജോസിനെ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്.

അനധികൃത മദ്യശേഖരം പിടിച്ചെടുത്ത വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട് തന്റെ പേരിൽ അല്ലെന്നും ഭാര്യ മാതാവ് ലില്ലി ജോസ് ലേലത്തിൽ പിടിച്ചെടുത്തെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.തുടർന്ന് ലില്ലിയുടെ മൊഴി എക്സൈസ് രേഖപ്പെടുത്തിയിരുന്നു.

വീട് താൻ ലേലത്തിൽ പിടിച്ചെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായില്ല എന്നുമായിരുന്നു ലില്ലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ഭർത്താവ് ജോസിന്റെ മൊഴി എടുത്തത്. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചകാര്യങ്ങളാണ് ജോസിൽ നിന്നും എക്സൈസ് ചോദിച്ചറിഞ്ഞത്. കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് എക്സൈസ്.

Tags