അബ്കാരി കേസ് ; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴി രേഖപ്പെടുത്തി

Liquor storage case at home; Evidence collection at Anto Augustine's house in Vazhavatta

 കൽപ്പറ്റ: അബ്കാരി കേസിൽ വ്യവസായി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴി എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. സുൽത്താൻ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ലില്ലി ജോസിന്റെ മൊഴിയെടുത്തത്. കേസിൽ അളവിൽ കവിഞ്ഞ അനധികൃത മദ്യശേഖരം കണ്ടെത്തിയ വീട് ഭാര്യാമാതാവിന്റെ പേരിലുള്ളതാണെന്ന് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊഴിയെടുക്കാൻ എക്സൈസ് നീക്കം തുടങ്ങിയതോടെയാണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

എന്നാൽ കേസിൽ ലില്ലി ജോസ് പ്രതിയല്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. ഭാവിയിൽ ലില്ലിയെ കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്നും എക്സൈസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ലില്ലി പ്രതിയല്ലെന്ന് ഉറപ്പായ ശേഷമാണ് എക്സൈസിന്റെ പ്രത്യേക സംഘം ഇവരുടെ വീട്ടിലെത്തി ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയത്.

Tags