അഭിറാം വധം: രണ്ടാം പ്രതി ഉമര്‍ മുഫ്താറുമായി ബന്ധമുള്ള യുവതി കസ്റ്റഡിയില്‍

ABHI

തിങ്കളാഴ്ചയാണ് ശ്രീകാര്യത്തിന് സമീപം പാങ്ങപ്പാറയിലെ വിജനമായ പറമ്പിലെ വാഴക്കൂട്ടത്തിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം: പാങ്ങാപ്പാറ അഭിറാം കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. 22കാരിയായ യുവതിയ്ക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇന്ന് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം

കേസിലെ മുഖ്യപ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് വേണ്ടി അഭിറാമിനെയും മറ്റൊരു സുഹൃത്തിനെയും ലക്ഷ്യമിടാന്‍ പദ്ധതിയുള്ളതായി ഉമര്‍ മുഫ്താര്‍ തന്നോട് പറഞ്ഞിരുന്നതായി ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനുള്ള പ്രതികളുടെ നീക്കങ്ങളെക്കുറിച്ചും യുവതിക്ക് അറിവുണ്ടായിരുന്നെന്നാണ് വിവരം.

വിശദമായ ചോദ്യം ചെയ്യലിനും വസ്തുതാപരിശോധനയ്ക്കും ശേഷമായിരിക്കും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 17കാരനായ മുഖ്യപ്രതി, ഉമര്‍ മുഫ്താര്‍, മണക്കാട് സ്വദേശി ആനന്ദ ബി.എ (18) എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ശ്രീകാര്യത്തിന് സമീപം പാങ്ങപ്പാറയിലെ വിജനമായ പറമ്പിലെ വാഴക്കൂട്ടത്തിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

Tags