അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

abhi

രണ്ടാം പ്രതിയായ ഉമറിന് കൂട്ട് നിന്നത് ഉമറിന്റെ സുഹൃത്തായ ഐശ്വര്യയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകത്തിൽ ഉമറിന്റെ പെൺ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ തെളിവ് നശിപ്പിക്കാൻ ഐശ്വര്യ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി.രണ്ടാം പ്രതിയായ ഉമറിന് കൂട്ട് നിന്നത് ഉമറിന്റെ സുഹൃത്തായ ഐശ്വര്യയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുഖ്യപ്രതി ഉമറിനൊപ്പം ​ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽ തന്നെയുണ്ടായിരുന്നെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തെറ്റിക്കാൻ ഇരുവരും ശ്രമിച്ചു.

ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൃത്യം നടക്കുന്നത് വരെ ഫോൺ സംഭാഷണം തുടരുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.ഉമർ കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്. മോഷണക്കേസിൽ പ്രതിയായിരുന്നു ഒന്നാം പ്രതിയായ പതിനേഴുകാരൻ.

 പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് സ്ഥിരീകരണമുണ്ട്. തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം അതിദാരുണമായാണ് കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു. 

Tags