ധർമ്മടത്തെ മുന്നേറ്റത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് അബ്ദുൾ റഷീദ്

Abdul Rasheed thanks voters for Dharmadam's progress

 കണ്ണൂർ : ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും എൽ ഡി എഫ് കോട്ടകളെയും വിറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദ്. ആദ്യ അഞ്ച് റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു. ഡി എഫ് ലീഡ് ആയിരത്തിന് മുകളിൽ ഉയർത്തിയത് എൽഡിഎഫിന് ക്ഷീണമായി. പാർട്ടി ശക്തി കേന്ദ്രമായ പെരളശേരി പഞ്ചായത്ത് എണ്ണിയപ്പോൾ പിണറായി 1536 വോട്ടുകൾ ലീഡായി നേടിയിട്ടുണ്ടെങ്കിലും കോൺഗ്രസ്, ലീഗ് വോട്ടുകൾ ഏറെയുള്ള കടമ്പൂർ മുഴപ്പിലങ്ങാട് പഞ്ചായത്തുകൾ അവസാനഘട്ടത്തിൽ എണ്ണാനുള്ളത് യു ഡി എഫിന് പ്രതീക്ഷയേകുന്നുണ്ട്.

ധർമ്മടത്ത് ഏറെ മുന്നേറ്റം അഞ്ചാമത്തെ റൗണ്ടിൽ തന്നെ നടത്താൻ കഴിഞ്ഞുവെന്ന് വിപി അബ്ദുൾ റഷീദ് പറഞ്ഞു. ഫലം എന്തായാലും പ്രശ്നമില്ല ജനങ്ങൾ തന്നോടൊപ്പം നിന്നുവെന്ന് വോട്ടിങ് നിലയിലെ മുന്നേറ്റം വ്യക്തമാക്കുന്നുവെന്ന് അബ്‌ദുൾ റഷീദ് പറഞ്ഞു.
തങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത മാവിലായി പോലുള്ള സ്ഥലങ്ങൾ മണ്ഡലത്തിലുണ്ട്. അന്നേ തങ്ങൾ മുന്നേറ്റമുണ്ടാകുമെന്ന് പറഞ്ഞതാണ്. ഈ കാര്യം മാധ്യമങ്ങൾ പോലും വിശ്വസിച്ചില്ല തന്നോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ പറയില്ലെന്നും അവരുടെ വീട്ടിൽ പോയി അതിന് മറുപടി പറയുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകിയതാണെന്ന് അബ്ദുൾ റഷീദ് പറഞ്ഞു.

Tags