അബ്ദുൾ റഹീമിന് നാട്ടിലേക്ക് പാത തെളിഞ്ഞു ; മോചന ഉത്തരവിൽ ഒപ്പുവച്ചു, എക്സിറ്റ് നടപടികൾ പൂർത്തിയായി

Abdul Rahim's path to home is clear; release order signed, exit procedures completed

 സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന് മോചനത്തിന്റെ പാത തെളിഞ്ഞു. റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി സഹായ സമിതി അറിയിച്ചു. എക്സിറ്റ് വിസ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇനി എമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയായാൽ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകും.

2006 ഡിസംബർ 24-നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലാകുന്നത്. കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴി ഭക്ഷണം നൽകിയിരുന്ന അനസിന്റെ മരണത്തിനിടയാക്കിയ സംഭവം അവിചാരിതമായിരുന്നു. ട്രാഫിക് സിഗ്നൽ ലംഘിക്കാൻ ആവശ്യപ്പെട്ടുള്ള തർക്കത്തിനിടെ അനസ് റഹീമിന്റെ മുഖത്ത് പലതവണ തുപ്പുകയും, ഇത് തടയാൻ ശ്രമിച്ച റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയുമായിരുന്നു. തുടർന്ന് ബോധരഹിതനായ അനസ് മരണപ്പെടുകയായിരുന്നു. കൊലക്കുറ്റത്തിന് റഹീമിന് വധശിക്ഷയാണ് സൗദി കോടതി വിധിച്ചിരുന്നത്. എന്നാൽ ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 34 കോടിയിലധികം രൂപ മോചനദ്രവ്യം കെട്ടിവെച്ചതിനു പിന്നാലെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കുകയായിരുന്നു.

Tags