'ആശ്വാസ കിരണം' പദ്ധതി: മുഴുവൻ ധനസഹായവും സര്‍ക്കാര്‍ നല്‍കി; മന്ത്രി ആര്‍ ബിന്ദു
Updated: Dec 23, 2025, 14:47 IST
'ആശ്വാസ കിരണം' പദ്ധതി വഴി മുഴുവൻ ധനസഹായം സർക്കാർ നല്‍കിയതായി മന്ത്രി ആര്‍ ബിന്ദു.
തിരുവനന്തപുരം: ശാരീരികവും മാനസികവുമായ വൈകല്യമുള്ള കിടപ്പുരോഗികളെ അവരുടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണം നല്‍കുന്നവരെ സഹായിക്കുന്ന 'ആശ്വാസ കിരണം' പദ്ധതി വഴി മുഴുവൻ ധനസഹായം സർക്കാർ നല്‍കിയതായി മന്ത്രി ആര്‍ ബിന്ദു.
ഭിന്നശേഷിക്കാരെ പരിചരിക്കുന്നവരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പ്രതിമാസം 600 രൂപ വീതം നല്‍കും. 2018 ഏപ്രില്‍ 1 മുതല്‍ അപേക്ഷ നല്‍കിയവരെ പരിഗണിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
tRootC1469263">തീവ്ര ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 25000 പേരാണ് ഇപ്പോള്‍ ഗുണഭോക്താക്കളായിട്ടുള്ളത്. തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു
.jpg)


