പഴയതും പുതിയതുമായ 17 മുറിവുകള്‍, തന്റെ വിഷമം പറഞ്ഞിട്ടും ആരും കേട്ടില്ലെന്ന് കുറിപ്പെഴുതി ആരതിയുടെ ആത്മഹത്യ
ആരതി അമ്മക്ക് അയച്ച ചാറ്റിലും മര്‍ദ്ദനമേറ്റതിന്റെ ഫോട്ടോകളുണ്ട്.
ആറ്റുകാലില്‍ ആത്മഹത്യ ചെയ്ത ആരതി ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്ത്.
അതുല്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും അച്ഛനമ്മമാര്‍ നല്‍കിയ സ്വര്‍ണ്ണവും പണവും അതുല്‍ സ്വന്തം കാര്യത്തിന് ഉപയോഗിച്ചു, ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട സ്‌നേഹം തനിക്ക് ലഭിച്ചില്ല. പലരോടും തന്റെ വിഷമം പറഞ്ഞു. പക്ഷെ ആരും കേട്ടില്ല തുടങ്ങി ആരതിയുടെ നിസ്സഹായതയുടെ നേര്‍ചിത്രമാണ് ആത്മഹത്യകുറിപ്പില്‍ നിന്നും വ്യക്തമായത്. പഴയതും പുതിയതുമായ 17 മുറിവുകളാണ് ആരതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
ആരതി അമ്മക്ക് അയച്ച ചാറ്റിലും മര്‍ദ്ദനമേറ്റതിന്റെ ഫോട്ടോകളുണ്ട്. സ്വര്‍ണ്ണം പണയം വെച്ചതിന്റെയും മര്‍ദ്ദനത്തിന്റെയും വിവരങ്ങളെല്ലാം അതുലിന്റെ മാതാപിതാക്കള്‍ക്കും അറിയാമെന്നാണ് ആരതിയുടെ അമ്മ പറഞ്ഞത്. സ്വര്‍ണ്ണമെടുത്തിട്ടും അതുലിന് വലിയ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് ആരതിയുടെ കുടുംബം പറയുന്നത്. ഇതേ ചൊല്ലി അതുലും ആരതിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
മറ്റൊരു പെണ്‍കുട്ടിയുടെ പേരിലും പ്രശ്‌നങ്ങളുണ്ടായിരുന്നു പലതവണ വീട്ടിലേക്ക് വിളിച്ചിട്ടും ഭര്‍ത്താവിനോടുള്ള ഇഷ്ടം കാരണം ആരതി തിരികെ വന്നില്ലെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ പരാതികളെല്ലാം അതുലിന്റെ കുടുംബം നിഷേധിക്കുകയാണ്. സ്വര്‍ണ്ണം പണയം വെച്ചത് ഇരുവരും ചേര്‍ന്ന് വാഹനം വാങ്ങാനാണെന്നാണ് അതുലിന്റെ അച്ഛന്‍ പറഞ്ഞത്. നിലവില്‍ അതുലിനെതിരെ ആത്മഹത്യ പ്രേരണയ്ക്കും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും കേസെടുത്തു
.jpg)

