അതുല്‍ ഉപദ്രവിച്ചെന്ന് ആരതി പറഞ്ഞിട്ടും ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്ന് അമ്മയുടെ മറുപടി; ആത്മഹത്യ ചെയ്ത ആരതിയുടെ പഴയ ചാറ്റ് പുറത്ത്
മാര്‍ച്ച് 17-ന് സംസാരിച്ചതിന്റെ ചാറ്റുകളാണ് പുറത്ത് വന്നത്.
ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരതിയും അമ്മയും തമ്മിലുള്ള ചാറ്റ് പുറത്തുവന്നു.ചാറ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചതായി കാണാം. മുഖത്തും കൈയിലും ദേഹത്തും മുറിവുകള്‍ പറ്റിയ ചിത്രങ്ങളാണിവ. മാര്‍ച്ച് 17-ന് സംസാരിച്ചതിന്റെ ചാറ്റുകളാണ് പുറത്ത് വന്നത്.
അച്ഛനും ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നും അച്ഛന്‍ കാണട്ടെ എന്നും ആരതി ചാറ്റില്‍ പറയുന്നു. പരിക്കുകള്‍ ആശുപത്രിയില്‍ കാണിക്കണമെന്ന് അമ്മ ആരതിയോട് പറയുന്നു. അതുലിന്റെ അമ്മ തൈലം ഇട്ട് തടവി തരാമെന്ന് പറഞ്ഞതായും
അതുല്‍ ആശുപത്രിയില്‍ കൊണ്ടുപോകില്ലെന്നും ആരതി പറയുന്നുണ്ട്. ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്നും ഒന്നിനും പോകരുതെന്നുമാണ് മറുപടി നല്‍കിയിരിക്കുന്നത്.
ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വര്‍ക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ ആരതി ഭര്‍തൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു.
.jpg)

